ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ സി.എല്‍.സി.യുടെ നേതൃത്വത്തില്‍ ക്രിസ്മസിന്റെ ഭാഗമായി നടത്തുന്ന കരോള്‍ മത്സര ഘോഷയാത്രയുടെ രജിസ്ട്രേഷന് ആരംഭിച്ചു. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച് ബസ് സ്റ്റാന്‍ഡ് വഴി ഠാണാ ജങ്ഷന് ചുറ്റി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കുന്ന വിധത്തിലാണ് മത്സരം.
ഡിസംബര്‍ 22-ന് വൈകീട്ട് അഞ്ചിനാണ് മത്സരം ആരംഭിക്കുക. 77,777 രൂപയും ട്രോഫിയും ഒന്നാം സമ്മാനമായും 55,555 രൂപയും ട്രോഫിയും രണ്ടും 33,333 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായും നല്കുന്നു.
ഇതിനു പുറമേ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പ്രത്യേകം കാഷ് അവാര്‍ഡുകളും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന പത്തു ടീമുകള്‍ക്കു മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഘോഷയാത്രയ്ക്കും നിശ്ചലദൃശ്യത്തിനും മാത്രമാണ് മത്സരത്തില്‍ മാര്‍ക്ക് ഉണ്ടായിരിക്കുക. ഫോൺ: 9847237046, 9388490691.