ഇരിങ്ങാലക്കുട: കെ.എസ്. പാർക്കിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി കെ.എസ്. പാർക്കിൽ നടന്ന 20-ാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരം കെ.എസ്.ഇ. കമ്പനി മാനേജിങ് ഡയറക്ടർ എ.പി. ജോർജ് ഉദ്ഘാടനം ചെയ്തു.
കമ്പനി ജനറൽ മാനേജർ അനിൽ എം., കമ്പനി ചീഫ് ഫൈനാഷ്യൽ ഓഫീസറും കമ്പനി സെക്രട്ടറിയുമായ ആർ. ശങ്കരനാരായണൻ, ബാബു വർഗീസ്, വർഗീസ് ജോർജ് എന്നിവർ സംസാരിച്ചു. ജില്ലയിലെ അമ്പതോളം സ്കൂളുകളിൽനിന്നായി ആയിരത്തോളം കുട്ടികൾ വിവിധ ശിശുദിനാഘോഷമത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.