ICL മൊബൈല്‍ ഗോള്‍ഡ് ലോണ്‍ നവംബര്‍ ഒന്നുമുതല്‍ നിങ്ങളുടെ വീട്ടുമുറ്റത്ത്- അഡ്വ. കെ.ജി അനില്‍കുമാര്‍


Image Courtesy: https://www.facebook.com/iclfincorp

ഇരിങ്ങാലക്കുട: ഐ.സി.എല്‍. മൊബൈല്‍ ഗോള്‍ഡ് ലോണ്‍ നവംബര്‍ ഒന്ന് മുതല്‍ നിങ്ങളുടെ വീട്ടുമുറ്റത്തെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി. അഡ്വ. കെ.ജി അനില്‍കുമാര്‍. 'നാട്ടില്‍ എവിടെയും എത്തും, നാടിനെ അറിയുന്ന ഗോള്‍ഡ് ലോണ്‍' ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എന്ന ആപ്തവാക്യവുമായി ഗോള്‍ഡ് ലോണ്‍ വിതരണ രംഗത്ത് അതിനൂതന ആശയവുമായി ഐ.സി.എല്‍ ഫിന്‍കോര്‍പ് പുതിയ ചുവടുവെപ്പിലേക്ക് കടക്കുകയാണ്. ഗോള്‍ഡ് ലോണ്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും- അനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോടെ ഗോള്‍ഡ് അപ്രൈസറുടെയും ഗോള്‍ഡ് ലോണ്‍ ഓഫീസറുടെയും സാന്നിധ്യത്തില്‍ നിങ്ങളുടെ സ്വര്‍ണത്തിന് കൂടുതല്‍ മൂല്യവും സംരക്ഷണവും നല്‍കുന്ന വിധത്തിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ് മൊബൈല്‍ ഗോള്‍ഡ് ലോണ്‍ എന്ന നൂതന ആശയവുമായി രംഗത്തെത്തുന്നത്.



ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഐ.സി.എല്‍ മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്നും അനില്‍കുമാര്‍ പറഞ്ഞു. ഐ.സി.എല്‍. മൊബൈല്‍ ഗോള്‍ഡ് ലോണിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 10.30-ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പറേറ്റ് ഓഫീസ് പരിസരത്ത് ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡി. അഡ്വ. കെ.ജി അനില്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ഐ.സി.എല്‍ പിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. സി.എഫ്.ഒ. മാധവന്‍കുട്ടി തെക്കേടത്ത്, എ.ജി.എം ടി.ജി. ബാബു, എ.ജി.എം (ഓപ്പറേഷന്‍സ്) രാമചന്ദ്രന്‍, എച്ച്.ആര്‍ മാനേജര്‍ സാം മാളിയേക്കല്‍ എന്നിവര്‍ പങ്കെടുക്കും.

ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കും

ഇരിങ്ങാലക്കുട: നവംബര്‍ ഒന്ന് മുതല്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ സായാഹ്ന കൗണ്ടര്‍ ആരംഭിക്കുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി അഡ്വ.കെ.ജി അനില്‍കുമാര്‍ അറിയിച്ചു. വൈകീട്ട് നാലുമണി മുതല്‍ എട്ടു മണിവരെയായിരിക്കും പ്രവര്‍ത്തനസമയം. ഗോള്‍ഡ് ലോണ്‍, ഹയര്‍ പര്‍ച്ചേസ് ലോണ്‍, നിക്ഷേപം, വിദേശ നാണ്യവിനിമയം, ബിസിനസ് ലോണ്‍, ഹോം ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഐ.സി.എല്‍. ഫിന്‍കോര്‍പിന്റെ വിവിധ ധനകാര്യ സേവനങ്ങള്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് കോര്‍പ്പറേറ്റ് ഓഫീസില്‍ ആരംഭിക്കുന്ന സായാഹ്ന കൗണ്ടറില്‍ പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും അഡ്വ.കെ.ജി അനില്‍കുമാര്‍ പറഞ്ഞു.

Content Highlights: icl mobile gold loan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented