പൊൻപഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പൻ; നമിച്ച് ആയിരങ്ങൾക്ഷേത്രത്തിൽ : പഞ്ചാരിമേളത്തോടെ കാഴ്‌ചശ്ശീവേലി 7.00, പാലഭിഷേകം, നവകം, പന്തീരടിപൂജ 10.00, ശ്രീഭൂതബലിദർശനം 11.00, കൂത്തമ്പലത്തിൽ ചാക്യാർകൂത്ത് ഉച്ചയ്ക്ക് 1.00, ഉച്ചതിരിഞ്ഞുള്ള കാഴ്‌ചശ്ശീവേലി 3.00, ദീപാരാധന, കേളി, മദ്ദളപ്പറ്റ്, പാഠകം വൈകീട്ട് ആറുമുതൽ, വടക്കേനടയ്ക്കൽ പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ചുവെയ്ക്കൽ, തായമ്പക രാത്രി 8.00

വേദി-ഒന്ന്‌ (മേൽപ്പുത്തൂർ ഓഡിറ്റോറിയം)

അഷ്ടപദി: ഹരികൃഷ്ണൻ ഗുരുവായൂർ രാവിലെ 5.00, നാഗസ്വരം: ചേർത്തല മനോജ് ശശി- പട്ടാഴി പ്രഭാത് 6.00, ഭക്തിപ്രഭാഷണം-ഡോ. ജി. ഗംഗാധരൻ നായർ 8.00, സോപാനപദക്കച്ചേരി-പ്രവീൺ വെർമാനൂർ 9.00, ഭക്തിഗാനമേള: കോട്ടയ്ക്കൽ ചന്ദ്രശേഖരൻ, നൃത്തം 10.00, വീണക്കച്ചേരി-ലതാ ആനന്ദ് 12.00, നൃത്തപരിപാടി-വിനീതാ സുഭാഷ്ചന്ദ്രൻ ഉച്ചയ്ക്ക് 1.00, വിവിധ കലാപരിപാടികൾ- ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ഉച്ചയ്ക്ക് 2.00, ഒഡീസ്സി നൃത്തം-മധുലിത മഹാപ്‌ത്ര വൈകുന്നേരം 6.00

വേദി രണ്ട്‌ (പൂന്താനം സ്റ്റേജ്)

ഭരതനാട്യം-നടി ആശാ ശരത് രാത്രി 7.00, മോഹിനിയാട്ടം-ജയശ്രീ ശങ്കർ ബെംഗളൂരു 8.30, ഫ്യൂഷൻ-രൂപവതി 9.30, വേദി മൂന്ന്‌ (കുറൂരമ്മ സ്റ്റേജ്), തിരുവാതിരക്കളി രാവിലെ 9.00 മുതൽ

ഉത്സവഎഴുന്നള്ളിപ്പിന്‌ തുടക്കമായി

ഗുരുവായൂർ : ഉത്സവശ്രീഭൂതബലിക്ക് ശനിയാഴ്‌ച രാത്രി ഗുരുവായൂരപ്പൻ സ്വർണപ്പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളി. ആയിരങ്ങൾ കാണിക്കയർപ്പിച്ച് നമിച്ചു.

ക്ഷേത്രത്തിനകത്ത് വടക്കേനടപ്പുരയിൽ രാത്രി ഒമ്പതോടെയാണ് പൊൻമണ്ഡപത്തിൽ ഭഗവാൻ എഴുന്നള്ളിയത്.

പരിവാരദേവതകൾക്കെല്ലാം നിവേദ്യം സമർപ്പിച്ചശേഷം ആനപ്പുറത്തുനിന്ന് സ്വർണത്തിടമ്പ് ഇറക്കി. ആലവട്ടവും വെഞ്ചാമരവുംകൊണ്ട് അലങ്കരിച്ച പൊൻപഴുക്കാമണ്ഡപത്തിലെ വീരാളിപ്പട്ടിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചതോടെ കർപ്പൂരദീപങ്ങൾ ജ്വലിച്ചു. ഭഗവാനെ ഒരുനോക്കു കാണാൻ ഭക്തരുടെ പ്രവാഹമായിരുന്നു. ഈ സമയമത്രയും എഴുന്നള്ളിപ്പിനു മുന്നിൽ തായമ്പക കൊട്ടിത്തിമർത്തു.

ഏഴുമുതൻ പത്തുവരെയും മൂന്നുമുതൽ ആറുവരെ ഏഴാംവിളക്കുവരെ ഉത്സവ എഴുന്നള്ളിപ്പുണ്ടാവും.

രാവിലെ പതിനൊന്നിന് നാലമ്പലത്തിനകത്തും രാത്രി എട്ടിന് വടക്കേനടയിലുമാണ് സ്വർണപ്പഴുക്കാമണ്ഡപത്തിലെ ഭഗവാന്റെ എഴുന്നള്ളിപ്പ്‌. പതിനായിരങ്ങൾക്ക് കഞ്ഞിയും മുതിരപ്പുഴുക്കും അടങ്ങുന്ന ഉത്സവഊട്ടും നൽകിത്തുടങ്ങി.