ഗുരുവായൂര്‍: സമസ്ത നായര്‍സമാജത്തിന്റെ (എസ്.എന്‍.എസ്.) നായര്‍ യുവജനസമാജം സംസ്ഥാന ക്യാമ്പ് ഗുരുവായൂരില്‍ തുടങ്ങി. ‘യുവജ്വാല’ എന്നു പേരിട്ട പ്രവര്‍ത്തക ക്യാമ്പില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. എസ്.എന്‍.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. ഡി.എം. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന്‍ അധ്യക്ഷനായി. പി. ചന്ദ്രശേഖരന്‍ നായര്‍, അനന്തന്‍ ആര്‍. നായര്‍, അഡ്വ. പി.ബി. ഭാവന, മീനാ മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

‘നായര്‍സമുദായം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ശനിയാഴ്‌ച ചര്‍ച്ചയും സംവാദവും നടക്കും. ഞായറാഴ്‌ച സമാപിക്കും. സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണവും ഉണ്ടാകും. ഗുരുവായൂര്‍ വടക്കേനടയിലെ സാഗര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.