ഗുരുവായൂര്‍: ലയണ്‍സ് ക്ലബ്ബ് അന്തര്‍ദേശീയ തലത്തില്‍ വിദ്യാര്‍ഥികള്‍ക്കായി 12-ന് പോസ്റ്റര്‍ മത്സരം സംഘടിപ്പിക്കും.’ജേര്‍ണി ഓഫ് പീസ്’ എന്നതാണ് വിഷയം. 11-നും 13-നും മധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. രാവിലെ പത്തരയ്ക്ക് ഗുരുവായൂര്‍ തൈക്കാടുള്ള ലയണ്‍സ് ഹാളിലാണ് മത്സരം. ഫോൺ: 9895760611.
അപ്പു വെന്നിക്കലിന്റെ ചിത്രപ്രദര്‍ശനം നാളെ തുടങ്ങും
തൃപ്രയാര്‍: ആര്‍ട്ടിസ്റ്റ് അപ്പു വെന്നിക്കലിന്റെ ചിത്രപ്രദര്‍ശനം വെള്ളിയാഴ്ച തൃപ്രയാര്‍ വൈ മാളില്‍ തുടങ്ങും. ചൊവ്വാഴ്ച സമാപിക്കും. തൃപ്രയാര്‍ പൗരാവലിയാണ് ചിത്രപ്രദര്‍ശനവും അപ്പു വെന്നിക്കലിനെ ആദരിക്കലും നടത്തുന്നത്. വെള്ളിയാഴ്ച 10.30-ന് കെ.യു. അരുണന്‍ എം.എല്‍.എ. ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. എ.യു. രഘുരാമന്‍ പണിക്കര്‍ ഭദ്രദീപം കൊളുത്തും.
പെരിങ്ങോട് ചന്ദ്രന് വാദ്യശ്രേഷ്ഠ പുരസ്കാരം നല്‍കി
തൃപ്രയാര്‍: ആദി ദ്രാവിഡ പുരോഗമനസഭയുടെ പ്രഥമ വാദ്യശ്രേഷ്ഠ പുരസ്കാരം തിമില കലാകാരന്‍ കലാമണ്ഡലം പെരിങ്ങോട് ചന്ദ്രന് നല്‍കി. സര്‍ഗോത്സവം സാംസ്കാരിക സമ്മേളനത്തില്‍ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനുവാണ് പുരസ്കാരം സമ്മാനിച്ചത്. സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. രജീബ് വലപ്പാട് അധ്യക്ഷനായി. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജയചന്ദ്രന്‍ വലപ്പാട്, ഐ.ടി. അരുണന്‍, ഭാസ്‌കരന്‍ കുണ്ടലിയൂര്‍, ബൈജു ഇത്തിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.
നവരാത്രി പുരസ്കാരം നല്‍കി
ബ്രഹ്മകുളം: ബ്രഹ്മകുളം ശിവക്ഷേത്രത്തില്‍ നവരാത്രി സമാപന ഭാഗമായി ശിവപദ്മം പുരസ്കാരം വ്യവസായി വി. വിജയകുമാറിന് നല്‍കി. ക്ഷേത്രം ക്ഷേമസമിതി സെക്രട്ടറി കെ. ശിവദാസന്‍ പുരസ്കാരം സമ്മാനിച്ചു. മോഹനന്‍ അധ്യക്ഷനായി.