ഗുരുവായൂര്‍: ഭിന്നശേഷിയുള്ളവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും ചികിത്സ പരിചയപ്പെടുത്തുന്ന സംസ്ഥാന ശാസ്ത്ര സെമിനാര്‍ ഗുരുവായൂരില്‍ നടക്കും. ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹോമിയോ പാത്ത്‌സ് ഇന്‍സ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തില്‍ 22 ന് സോപാനം ഹെറിറ്റേജിലാണ് സെമിനാറെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാവിലെ ഒമ്പതിന് ക്ലാസുകള്‍ തുടങ്ങും. 11.30-ന്‌ പൊതുസമ്മേളനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം സെമിനാര്‍ തുടരും. ഭാരവാഹികളായ ഡോ. റിജു കരീം, ഡോ. സി.ബി. വത്‌സലന്‍, ഡോ. ഷാനവാസ്, ഡോ. കെ.പി. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മധ്യമേഖല ഇന്റർസ്കൂൾ ക്വിസ് മത്സരം ചാഴൂരിൽ

അന്തിക്കാട്: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ എട്ടു മുതൽ 12 വരെയുള്ള കുട്ടികൾക്ക് ഇന്റർസ്‌കൂൾ ക്വിസ് മത്‌സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള മധ്യമേഖലാ മത്സരം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ 21-ന് രാവിലെ 9.30-ന് ചാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി അറിയിച്ചു. കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂർ റൂറൽ എസ്‌.പി. കെ.പി. വിജയകുമാരൻ പങ്കെടുക്കും. ജി.എസ്. പ്രദീപ് നയിക്കുന്ന ക്വിസ് മത്‌സരത്തിൽ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽനിന്ന്‌ തിരഞ്ഞെടുത്ത വിദ്യാർഥികൾ മത്സരിക്കും. മേനുജ പ്രതാപൻ, ബാബു വിജയകുമാർ, കെ.കെ. ശോഭന, പി.വി. സിജുലാൽ, ബി.ഡി.ഒ. കെ.ജെ. അമൽദാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മെറിറ്റ് ഡേ ആചരിച്ചു

പെരിങ്ങോട്ടുകര : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മെറിറ്റ് ഡേ ആചരിച്ചു. എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ നൽകി. സ്‌കൂൾ വികസനസമിതി അംഗം ആവണങ്ങാട്ടിൽ കളരി എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷീല വിജയകുമാർ അധ്യക്ഷയായി. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, സി.ആർ. മുരളീധരൻ, ബാബു വിജയകുമാർ, ശുഭ സുരേഷ്, വി.കെ. പ്രദീപ്കുമാർ, ടി.കെ. പീതാംബരൻ, സി.കെ. ലതിക, കെ.എൽ. ബേബി, സ്‌കൂൾ പ്രിൻസിപ്പൽ കെ.എച്ച്. സാജൻ എന്നിവർ പ്രസംഗിച്ചു.