ഗുരുവായൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം നവംബര്‍ 8, 9, 10 തീയതികളില്‍ ഗുരുവായൂരില്‍ നടക്കും. തെക്കേനടയിലെ എമറാള്‍ഡ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. ഇതിന്റെ സംഘാടകസമിതിയോഗം ഗുരുവായൂരില്‍ ചൊവ്വാഴ്ച നടന്നു. സി.പി.എം.ചാവക്കാട് ഏരിയാ സെക്രട്ടറി എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് തെക്കേത്തല അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, ടി.ടി. ശിവദാസന്‍, കെ.എസ്. സുകുമാരന്‍, വി. അനൂപ്, എം.സി. സുനില്‍കുമാര്‍, ജോഫി കുര്യന്‍, സി.ഡി. ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 101 അംഗ സംഘാടകസമിതിക്ക് രൂപം നല്‍കി. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. ചെയര്‍മാനും കെ.എം. ലെനിന്‍ ജനറല്‍ സെക്രട്ടറിയും മിൽട്ടൻ തലക്കോട്ടൂര്‍ ഖജാന്‍ജിയുമാണ്.

സച്ചിന് സ്നേഹാദരം

പാവറട്ടി: വൈദ്യുതിലൈനിൽനിന്നു ഷോക്കേറ്റ കരാർ ജീവനക്കാരനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ സച്ചിനെ സർ സയ്ദ് ഇംഗ്ലീഷ് സ്‌കൂൾ വിദ്യാർഥികൾ ആദരിച്ചു. പ്രിൻസിപ്പൽ നിയാസ് ചിറക്കര ഉപഹാരം നൽകി. വൈസ് പ്രിൻസിപ്പൽ എ. അംബിക, സഫമോൾ എന്നിവർ പ്രസംഗിച്ചു.

തീരദേശ ബൈബിൾ കൺവെൻഷൻ

പാവറട്ടി: തീർഥകേന്ദ്രത്തിൽ സെന്റ് ജോസഫ് പ്രാർഥനക്കൂട്ടായ്മയുടെ നേതൃത്വത്തിൽ തീരദേശ ബൈബിൾ കൺവെൻഷന് ഒരുക്കങ്ങളായി. കൺവെൻഷൻ ജനറൽ ടീം രൂപവത്‌കരിച്ചു. നവംബർ 13 മുതൽ 17 വരെ പാവറട്ടി തീർഥകേന്ദ്രത്തിലാണ് കൺവെൻഷൻ. ഫാ. റെന്നി പുല്ലൂകാലായിലാണ് നേതൃത്വം നൽകുക. ടീം രൂപവത്‌കരണം വികാരി ഫാ. ജോസഫ് പൂവത്തൂക്കാരൻ ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ചിറ്റിലപ്പിള്ളി, ഒ.വി. ജോയി, ഫാ. ദിജോ ഒലക്കേങ്കിൽ, ഫാ. സിജു പുളിക്കൻ, ഫാ. നോബിൾ പെട്ടയിൽ, സിസ്റ്റർ അമൽ റോസ്, കെ.എ. സാബു എന്നിവർ പ്രസംഗിച്ചു.

ദിക്റ് വാർഷികം

എളവള്ളി : നോർത്ത് സുന്നി ജുമുഅ മസ്ജിദിൽ ദിക്റ് വാർഷികവും ദുആ സമ്മേളനവും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച രാത്രി ഏഴിന് മതപ്രഭാഷണമുണ്ടാകും. വ്യാഴാഴ്ച രാത്രി ഏഴിനാണ് ദിക്റ് ഹൽഖയും ദുആ സമ്മേളനവും. വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഒമ്പതുവരെ നേർച്ചഭക്ഷണ വിതരണം നടക്കും.