ഗുരുവായൂര്‍: നഗരസഭാ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബിന്റെ സാന്ത്വനം. അഗതിമന്ദിരത്തില്‍ കഴിയുന്ന എല്ലാവര്‍ക്കും ഭക്ഷണവും പഴവര്‍ഗങ്ങളും നല്‍കി. ക്ലബ്ബിന്റെ സേവനപദ്ധതി ഡിസ്ട്രിക്ട്‌ ചെയര്‍പേഴ്‌സണ്‍ വിന്‍സണ്‍ എലഞ്ഞിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.ഡി. ജോണ്‍സണ്‍ അധ്യക്ഷനായി. ആര്‍. ജയകുമാര്‍, എം.വി. ജോണ്‍സണ്‍, അബ്ദുള്‍ റസാഖ്, ജയരാജ്, കെ.ബി. സലീഷ് എന്നിവര്‍ പ്രസംഗിച്ചു.

സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണം

കടപ്പുറം: കടപ്പുറം കൃഷിഭവനില്‍ സ്ഥിരം കൃഷി ഓഫീസറെ നിയമിക്കണമെന്ന് പഞ്ചായത്ത് 14, 15 വാര്‍ഡുകളുടെ കര്‍ഷക ഗ്രാമസഭാ യോഗം ആവശ്യപ്പെട്ടു. കൃഷി അസിസ്റ്റൻഡ്‌ വത്സല യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.വി. ഉമ്മര്‍കുഞ്ഞി അധ്യക്ഷനായി. കൃഷി അസിസ്റ്റൻഡ്‌ ജിതിന്‍, കെ.എം. ഇബ്രാഹിം, പി.കെ. അബൂബക്കര്‍, കെ.എം. ഉമ്മര്‍, അബൂബക്കര്‍ വലിയകത്ത്, സി. അബ്ദുള്‍ മജീദ്, പി.കെ. അലിക്കുഞ്ഞി, പി.എം. ആമിനു, ചിന്താമണി എന്നിവര്‍ പ്രസംഗിച്ചു .

‘നന്മ’ ജില്ലാ സമ്മേളനം വലപ്പാട്ട്‌

തൃപ്രയാര്‍: മലയാള കലാകാരന്മാരുടെ സംഘടന ‘നന്മ’യുടെ ജില്ലാ സമ്മേളനം വെള്ളിയാഴ്ച വലപ്പാട് ഏങ്ങൂര്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. വെള്ളിയാഴ്ച പത്തിന് കലാനിരൂപകന്‍ ജോര്‍ജ് എസ്. പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി രവി കേച്ചേരി, മേഖലാ പ്രസിഡന്റ് മനോമോഹനന്‍ എന്നിവര്‍ പറഞ്ഞു. 11.30-ന് പ്രതിനിധി സമ്മേളനം നടക്കും. 4.30-ന് സമ്മേളനവേദിയില്‍നിന്നാരംഭിക്കുന്ന കലാ ഘോഷയാത്ര തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിലെത്തി തിരിച്ച് സമ്മേളനവേദിയില്‍ സമാപിക്കും.