ഗുരുവായൂര്‍: പാലുവായ് കോതകുളങ്ങര ഭഗവതീക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ആഘോഷിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ശുദ്ധിക്രിയകളും ദ്രവ്യകലശാഭിഷേകവും നടന്നു. 108 കലശങ്ങള്‍ ദേവിയ്ക്ക് അഭിഷേകം ചെയ്തു.

സൗജന്യ തിമിരശസ്ത്രക്രിയാ ക്യാമ്പ്

എളവള്ളി : വാക അയ്യപ്പൻമാസ്റ്റർ മെമ്മോറിയൽ വായനശാലയും അഹല്യാ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്രപരിശോധനാ തിമിരശസ്ത്രക്രിയാ ക്യാമ്പ് നടത്തി. എളവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഡി. സുനിൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ശ്രീകുമാർ വാക അധ്യക്ഷനായി. ടി.എൻ. ലെനിൻ, പി. ശിവശങ്കരൻ, സി.ജെ. വിൽസൺ, എം.ആർ. അജിതൻ, കെ.പി. രാജു എന്നിവർ പങ്കെടുത്തു.

ആത്തട്ട് വേട്ടേക്കരൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം

പാവറട്ടി: പെരിങ്ങാട് ആത്തട്ട് വേട്ടേക്കരൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന പരിപാടികൾ തിങ്കളാഴ്ച തുടങ്ങും. രാവിലെ കലവറ നിറയ്ക്കൽ, വൈകീട്ട് ആറിന് സർപ്പബലി എന്നിവ നടക്കും. പാതിരിക്കുന്നത്ത് മന സുരേഷ് നമ്പൂതിരി കാർമികനാകും.

പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കും. തുടർന്ന് പ്രസാദഊട്ട്. വൈകീട്ട് തിരുനെല്ലൂർ ക്ഷേത്രത്തിൽനിന്ന്‌ താലംവരവ്, വേട്ടേക്കരൻപാട്ട് എന്നിവയുണ്ടാകും.