ഗുരുവായൂര്‍: പാര്‍ഥസാരഥിക്ഷേത്രത്തിനു സമീപം ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് മൊബൈല്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തയ്യൂര്‍ മൂളിപ്പറമ്പില്‍ സാബുവിനെയാണ്(34) സി.ഐ. പ്രേമാനന്ദകൃഷ്ണന്‍ അറസ്റ്റു ചെയ്തത്.

റോഡ് ഉദ്ഘാടനം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് ശൈഖ് ബര്‍ദാന്‍ തങ്ങള്‍ റോഡിന്റെ ഉദ്ഘാടനം കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്തംഗം ഷരീഫ കുന്നുമ്മല്‍ അധ്യക്ഷയായി. നിത വിഷ്ണുപാല്‍, ആര്‍.വി. ഇക്ബാല്‍ എന്നിവര്‍ സംസാരിച്ചു. എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന്‌ അമ്പതുലക്ഷംരൂപ ചെലവഴിച്ചാണ് റോഡും കാനനിർമാണവും പൂര്‍ത്തിയാക്കിയത്.

ബോധവത്കരണക്ലാസ്

പാവറട്ടി: കൗമാരപ്രായക്കാർക്കായി നിയമ ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. പാവറട്ടിയിലെ അങ്കണവാടികളുടെ നേതൃത്വത്തിൽ മരുതയൂർ ജി.യു.പി.സ്‌കൂളിൽ നടത്തിയ ബോധവത്‌കരണക്ലാസ് യുവറോണർ ഡോട്ട് ഇൻ ഡയറക്ടർ സി.എം. ജെനിഷ് ഉദ്ഘാടനം ചെയ്തു. സുജിത്ത് അയിനിപ്പുള്ളി ക്ലാസെടുത്തു. പുഷ്പ ഷാജി, രേഷ്മ സുബിൻ എന്നിവർ പ്രസംഗിച്ചു.