ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി പൈതൃകം ഗുരുവായൂര്‍ സാംസ്‌കാരികോത്സവം നടത്തുന്നു. വിദ്യാര്‍ഥികള്‍ക്കായി ഗീതാ പാഠമത്സരം, പ്രശ്‌നോത്തരി, ധർമകഥ ചിത്രരചന, ഉപന്യാസമത്സരം എന്നിവയുണ്ടാകും. ഭഗവദ് ഗീതയുടെ കാലികപ്രസക്തി എന്നതാണ് ഉപന്യാസവിഷയം. പങ്കെടുക്കാന്‍ 9400291253 നമ്പറില്‍ ബന്ധപ്പെടണം.

സോമന്‍ ഗുരുവായൂരിനെ അനുസ്മരിച്ചു

ഗുരുവായൂര്‍: നാടക നടന്‍ സോമന്‍ ഗുരുവായൂരിന്റെ നിര്യാണത്തില്‍ ഗുരുവായൂര്‍ കലാക്ഷേത്രയോഗം അനുശോചിച്ചു. ചന്ദ്രന്‍ ചങ്കത്ത് അധ്യക്ഷനായി. ഗുരുവായൂര്‍ ജയപ്രകാശന്‍, എം. ശ്രീനാരായണന്‍, രവി ചങ്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തിരുവെങ്കിടം പാനയോഗത്തിന്റെ അനുശോചനയോഗത്തില്‍ പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷനായി. ബാലന്‍ വാറണാട്ട് അനുശോചനപ്രമേയം അവതരിപ്പിച്ചു.