ഗുരുവായൂര്‍: ചൂല്‍പ്പുറത്ത് വയോധികയ്ക്ക് തെരുവുനായയുടെ കടിയേറ്റു. മനയില്‍ രാഘവന്റെ ഭാര്യ സുശീലയെ (76)യാണ് നായ കടിച്ചത്. കൈയ്ക്കാണ് കടിയേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി.

ഐ.പി.എല്‍. മാതൃകയില്‍ പ്രീമിയര്‍ ലീഗ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ ഐ.പി.എല്‍. മാതൃകയില്‍ പ്രീമിയര്‍ ലീഗ് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 20, 21, 23 തീയതികളിലായി ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനിയിലാണ് മത്സരങ്ങള്‍. കളിക്കാരെ ഓഗസ്റ്റ് രണ്ടാംവാരത്തില്‍ തിരഞ്ഞെടുക്കും. ആര്‍.എ. അഫ്‌സല്‍, എന്‍.ആര്‍. റംഷീല്‍, എ.ആര്‍. സഞ്ജയ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 9995699534.