ഗുരുവായൂര്‍: ചാമുണ്ഡേശ്വരി റെസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഞാറ്റുവേലകള്‍ പരിചയപ്പെടുത്താന്‍ ക്യാമ്പ് നടത്തി. നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രതി ഉദ്ഘാടനം ചെയ്തു. വേണുഗോപാല്‍ മേനോന്‍ അധ്യക്ഷനായി. കവി കേരാച്ചന്‍ ലക്ഷ്മണന്‍, സന്തോഷ് ദേശമംഗലം, ഗീത, ശിവദാസ് പൊന്നേത്ത് എന്നിവര്‍ പ്രസംഗിച്ചു.

ജ്യോതിദാസിന് ആദരം

ഗുരുവായൂര്‍: സോപാനസംഗീതത്തില്‍ ഏഷ്യന്‍ റെക്കോഡ്‌ നേടിയ ജ്യോതിദാസ് ഗുരുവായൂരിനെ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബ് ആദരിച്ചു. പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷനായി. പി.ഐ. ലാസര്‍, കെ.ടി. സഹദേവന്‍, പ്രഭാകരന്‍ മണ്ണൂര്‍, രവികുമാര്‍ കാഞ്ഞുള്ളി, ജിഷോ പുത്തൂര്‍, വിനോദ് കുമാര്‍ അകമ്പടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാലിന്യപ്രശ്‌നം പരിഹരിക്കണം

ഗുരുവായൂര്‍: ഗുരുവായൂരില്‍ റോഡരികുകളില്‍ കുന്നുകൂടിയ മാലിന്യം നീക്കി പ്രശ്നം പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാലന്‍ വാറണാട്ട് അധ്യക്ഷനായി.

പ്രളയക്കെടുതി: സഹായ കൗണ്ടര്‍ തുടങ്ങും

ഗുരുവായൂര്‍: കുട്ടനാടന്‍ പ്രളയക്കെടുതിയിലേക്ക് സഹായമെത്തിക്കുന്നതിന് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെ കിഴക്കേനട മഞ്ജുളാല്‍ പരിസരത്താണ് തുറക്കുക. വസ്ത്രങ്ങള്‍, ശുദ്ധജലം, ബിസ്‌കറ്റ്, പച്ചക്കറികള്‍, ഭക്ഷ്യധാന്യങ്ങള്‍ തുടങ്ങി ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എത്തിക്കാം. വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കും ഈ കാരുണ്യസംരംഭത്തില്‍ സഹകരിക്കാമെന്ന് ചേമ്പര്‍ പ്രസിഡന്റ് പി.വി. മുഹമ്മദ് യാസിനും സെക്രട്ടറി രവി ചങ്കത്തും അറിയിച്ചു. ഫോണ്‍: 9846193438.

സൗജന്യ കർക്കടക കഞ്ഞിക്കിറ്റ് വിതരണം

എളവള്ളി: പറയ്ക്കാട് വെൽഫെയർ അസോസിയേഷൻ സൗജന്യ കർക്കടക കഞ്ഞിക്കിറ്റ് വിതരണവും ആയുർവേദ സൗജന്യ പരിശോധനാ ക്യാമ്പും നടത്തി. ആയുർവേദ മെഡിക്കൽ ഓഫീസർ ജിജി ജോസ് ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ്‌ വി.പി. വിശ്വനാഥൻ അധ്യക്ഷനായി. വാർഡ് അംഗം ലയേഷ് പറയ്ക്കാട്, പരമേശ്വരൻ തച്ചംകുളം, വി.യു. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.