Photo: Screengrab
മുളങ്കുന്നത്തുകാവ്: തീപിടിച്ച പറമ്പിൽ അകപ്പെട്ട മൂർഖൻ പാമ്പിന് തുണയായി അഗ്നിരക്ഷാസേന. അവണൂർ പഞ്ചായത്തില്‍ ചുലൂർ അമ്പലത്തിനടുത്ത് സജീഷിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ അടിക്കാടിനും പുല്ലിനും തീപിടിച്ചപ്പോഴാണ് മൂർഖനും തീയിൽപ്പെട്ടത്. തീയണയ്ക്കാനെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പൊള്ളലേറ്റ നിലയിൽ പാമ്പിനെ കണ്ടത്. അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്തി പാമ്പിന്റെ ദേഹത്ത് വെള്ളമൊഴിച്ചു കൊടുത്തശേഷം കാട്ടിലേക്ക് വിട്ടു. തൃശ്ശൂരിൽ നിന്നുള്ള അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
Content Highlights: fire force rescued cobra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..