എരുമപ്പെട്ടി: എരുമപ്പെട്ടി മർച്ചന്റ്‌സ് അസോസിയേഷൻ കുന്നംകുളം യൂണിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തി. പ്രൊവിഡൻസ് കോളേജിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എം.വി. ബാബു അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി വേണു അമ്പലപ്പാട്ട്, ട്രഷറർ ഫസലുറഹീം, പി.ഐ. ദിനേശ്, ജെയിംസ്, ഡോ. പി.സി. അഖിൽ, ഡോ. സുജയ് സിദ്ധാർഥൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.