എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സയും 24 മണിക്കൂർ സേവനവും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. ഏകദിന ഉപവാസം നടത്തി. 1.10 കോടി ചെലവിട്ട് പുതിയ വാർഡ് കെട്ടിടം പണിത് ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായിട്ടും കിടത്തിച്ചികിത്സ തുടങ്ങാനായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നുസമരം.
എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എച്ച്. ഹസൻകുട്ടി അധ്യക്ഷനായി. എം.പി. റഫീക്ക്, ശിവൻ മങ്ങാട്, സി.എൽ. സൈമൺ മാസ്റ്റർ, കെ.ടി. ഷാജൻ, പ്രേംരാജ് ചൂണ്ടലാത്ത്, കെ.വി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സി.പി.ഐ. ജില്ലാ കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സോമനാരായണൻ ഉദ്ഘാടനം ചെയ്തു. ടി.പി. ജോസഫ് അധ്യക്ഷനായി.