വടക്കാഞ്ചേരി : സംസ്ഥാനപാതയോരത്ത് വാഴക്കോട് ജങ്ഷനിൽ മരത്തിൽ കെട്ടിയിട്ടനിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഓട്ടോറിക്ഷാപേട്ടയ്ക്കുസമീപം തണൽമരത്തിന് താഴെ പ്ലാസ്റ്റിക് കയർ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മലമ്പാമ്പിനെ കണ്ടത്. ഏഴടിയിലധികം നീളമുള്ളതാണ് പാമ്പ്‌.

പാമ്പിനെക്കണ്ട ഓട്ടോഡ്രൈവർമാർ വന്യജീവിസംരക്ഷണപ്രവർത്തകനും എസ്.പി.സി.എ. അംഗവുമായ കെ.എം. അബ്ദുൾ സലാമിനെ വിളിച്ചുവരുത്തി. തുടർന്ന് വനപാലകരെ വിവരമറിയിച്ച് പാമ്പിനെ അകമലയിലുളള വനം വെറ്ററിനറി ക്ലിനിക്കിലേയ്ക്ക് മാറ്റി.