തൃശ്ശൂർ: സി.പി.ഐ.യുടെ ഏക എം.പി.യായിരുന്ന തന്നെ മത്സരിപ്പിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ജനം ചർച്ച ചെയ്തിട്ടുണ്ടാവാമെന്ന് സി.എൻ. ജയദേവൻ പറഞ്ഞു. തൃശ്ശൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ജയദേവന്റെ പ്രതികരണം.

സിറ്റിങ് എം.പി.യുടെ പ്രകടനം വിലയിരുത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ താൻ പ്രചാരണത്തിൽ സജീവമായി ഉണ്ടായിരുന്നില്ല. കേരളത്തിൽ മൊത്തത്തിലുണ്ടായ പരാജയമാണ് തൃശ്ശൂരിലും സംഭവിച്ചത്.

തോൽവിയുടെ കാരണം പാർട്ടി പരിശോധിക്കും. തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പോയതും പാർട്ടി ഗൗരവമായി കാണുമെന്ന് സി.എൻ. ജയദേവൻ പറഞ്ഞു.