ചിയ്യാരം : മാസ്ക് ധരിക്കാത്തത് ചോദ്യംചെയ്ത പോലീസ്‌സംഘത്തെ ആക്രമിച്ചയാൾ അറസ്റ്റിൽ. ഒല്ലൂർ നീരോലിപ്പാടം മേച്ചേരിപ്പടി എഡ്വിൻ(29) ആണ് അറസ്റ്റിലായത്.

ചിയ്യാരം മാധവപുരം ക്ഷേത്രത്തിനു സമീപം റോഡരികിൽ മാസ്ക് ധരിക്കാതെ ഇരിക്കുകയായിരുന്നു എഡ്വിൻ. പട്രോളിങ്ങിനിടെ പോലീസ് സംഘം ഇയാളോട് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല.മാത്രമല്ല വാക്കേറ്റത്തിനിടെ പോലീസുകാരനെ ഇയാൾ അക്രമിച്ചതായും പറയുന്നു.

ഒപ്പമുണ്ടായിരുന്ന വരന്തരപ്പിള്ളി സ്വദേശി മനോജ് ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ എഡ്വിനെ റിമാൻഡ് ചെയ്തു. നെടുപുഴ എസ്.ഐ. ബിപിൻ പി. നായർ,സി.പി.ഒ. മാരായ നിശാന്ത്, ടോണി, രാകേഷ് എന്നിവരാണ് എഡ്വിനെ അറസ്റ്റ്ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്‌.