ചിയ്യാരം: ജോഫിക്ക് യാത്രാമൊഴി. നാട്ടുകാരും സഹപ്രവർത്തകരുമായ ആയിരങ്ങളാണ് വിലാപയാത്രയിൽ സംബന്ധിച്ചത്. ചിയ്യാരം വിജയമാത പള്ളി വികാരി ഫാ. ദാവീദ് വിതയത്തിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയവരെക്കൊണ്ട് നാടും വീടും പള്ളിയങ്കണവും നിറഞ്ഞു.

വിലാപയാത്ര വീട്ടിൽനിന്നാരംഭിച്ച് പള്ളിയിലെത്തിയിട്ടും ആളുകൾ ഇടതടവില്ലാതെ എത്തിക്കൊണ്ടേയിരുന്നു. ജോഫിയുടെ പറക്കമുറ്റാത്ത കുഞ്ഞുമക്കളുടെ സങ്കടങ്ങൾ ശവസംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയവർക്ക് താങ്ങാനാവാത്ത ദു:ഖമാണ് പകർന്നത്. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി വി.എസ്. സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, ജോയ് ആലുക്കാസ്, മേയർ അജിതാ ജയരാജൻ, മുൻ മേയർ അജിതാ വിജയൻ, കൗൺസിലർ കരോളി ജോഷ്വാ തുടങ്ങി അനേകംപേർ ആദരാഞ്ജലിയർപ്പിക്കാനെത്തി.