ചിയ്യാരം: ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ബുധനാഴ്ച ആഘോഷിക്കും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെമനയ്ക്കൽ പദ്‌മനാഭൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ പൂജകൾ, 11-ന് പ്രസാദഊട്ട്, നാലിന് പറനിറയ്ക്കൽ, ബ്രഹ്മകലശാഭിഷേകം, മഹാആരതി, ആചാര്യദക്ഷിണ, യജ്ഞപ്രസാദവിതരണം എന്നിവ നടക്കും. ക്ഷേത്രത്തിലെ ദേവി ഭാഗവത നവാഹയജ്ഞം ബുധനാഴ്ച സമാപിക്കും. ടി.കെ. രാജഗോപാലമേനോനാണ് യജ്ഞാചാര്യൻ.

പെൻഷനേഴ്‌സ് യൂണിയൻ വാർഷികം

മുളങ്കുന്നത്തുകാവ് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മുളങ്കുന്നത്തുകാവ് യൂണിറ്റ് വാർഷികം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എച്ച്. സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഇ.വി. ദശരഥൻ, ടി.സി. ത്രേസ്യ, കെ.കെ. വേലായുധൻ, പി.ആർ. ബാലകൃഷ്ണൻ, സി.എ. തോമസ്, കെ. രാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.എ. ദേവസ’ി (പ്രസി.), എ.എസ്. വിജയൻ (സെക്ര.), എ.എസ്. ജയന്തൻ (ഖജാ.).

കോൺഗ്രസ് ഡിവിഷൻ യോഗം

തൃശ്ശൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൃശ്ശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി യോഗം നടത്തി. പ്രസിഡന്റ് ടി.ആർ. സന്തോഷ് അധ്യക്ഷനായി. പ്രസിഡന്റായി മോഹൻ ഇമ്മട്ടിയടക്കം 41 അംഗ സമിതിയെ തിരഞ്ഞെടുത്തു.