ചിയ്യാരം: ഒല്ലൂക്കാവ് സപ്തമാതൃക്ഷേത്രത്തിൽ 29 മുതൽ ഫെബ്രുവരി അഞ്ചുവരെ ദേവീഭാഗവത നവാഹമഹായജ്ഞം നടത്തും. ബുധനാഴ്ച രാത്രി ഏഴിന് സർവെശ്വര്യപൂജ, വ്യാഴാഴ്ച രാത്രി വിദ്യാഗോപാല മന്ത്രാർച്ചന, വെള്ളിയാഴ്ച രാത്രി ഏഴിന് ദുർഗാപൂജ, ശനിയാഴ്ച രാത്രി ശനിപൂജ, ഞായറാഴ്ചയും തിങ്കളാഴ്ചയും രാത്രി കലാപരിപാടികൾ. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന കുമാരിപൂജയിൽ രണ്ടുമുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾ പങ്കെടുക്കും. പ്രതിഷ്ഠാദിനമായ ബുധനാഴ്ച വൈകീട്ട് ബ്രഹ്മകലശാഭിഷേകം, മഹാ ആരതി, ആചാര്യ ദക്ഷിണ എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ ആറിന് ലളിതാ സഹസ്രനാമജപം, ഭാഗവത പാരായണം എന്നിവയുണ്ടാകും.