ചിയ്യാരം: പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിൽ കാർത്തിക ഉത്സവം വെള്ളിയാഴ്ച നടക്കും. ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 11-മുതൽ പ്രസാദഊട്ട്, വൈകീട്ട് കാർത്തികദീപം തെളിയിക്കൽ, ദീപാരാധന എന്നിവയ്ക്ക് ശേഷം ഒരാനപ്പുറത്ത് വിളക്കാചാരം, എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും.