ചിയ്യാരം: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് ചിയ്യാരം സി.യു.പി. സ്കൂളിന്റെ നേത്യത്വത്തിൽ പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്തു.അധ്യാപകരക്ഷാകർതൃസമിതിയുടെയും പൂർവവിദ്യാർഥി സംഘടനയുടെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.

സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഗുണ ജോസ്, മദർ സുപ്പീരിയർ ജിത ജെയിംസ്, ജോസ് മേനാച്ചേരി, പി.ആർ. ഷാജു, സ്മിത, കോർപ്പറേഷൻ കൗൺസിലർമാരായ കരോളി ജോഷ്വാ, കുട്ടിറാഫി എന്നിവർ നേതൃത്വം നൽകി.