ചിയ്യാരം: നാലുകെട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ 100 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാന്ത ടീച്ചർ മെമ്മോറിയൽ പുരസ്കാരം 10,000 രൂപ വിദ്യാർഥിയായ വിവേകിന് നൽകി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും മാതാപിതാക്കളെയും ആദരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 100 തൈകൾ വിതരണം ചെയ്തു.

കെ. രാജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷോമി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. നാലുകെട്ട് പ്രസിഡന്റ് സജീവ് വാകയിൽ, പ്രവീൺ വട്ടോലി എന്നിവർ പ്രസംഗിച്ചു.