ചെറുതുരുത്തി : ചെറുതുരുത്തിയിൽ അഞ്ചര വയസ്സുള്ള കുട്ടി ഉൾപ്പെടെ നാലു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുമ്പ് നെടുമ്പുരയിൽ കോവിഡ് സ്്ഥിരീകരിച്ച ആളുടെ വീട്ടിലുള്ള അഞ്ചര വയസ്സുള്ള പെൺകുട്ടി, മരുമകൾ എന്നിവർക്കാണ് സമ്പർക്കംമൂലം രോഗം സ്ഥിരീകരിച്ചത്. കൂടാതെ താഴപ്രയിൽ വിദേശത്തുനിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 52 വയസ്സുള്ള ഒരാൾക്കും എറണാകുളത്തു ജോലി ചെയ്്തിരുന്ന വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇരുപത്തിയൊന്നു വയസ്സുള്ള യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്്.