ചാവക്കാട്: മണത്തല നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ഇടഞ്ഞു. അനുസരണക്കേട് കാട്ടിയ കൊമ്പനെ പാപ്പാൻമാർ ഉടനെ തളച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.

മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊണ്ടുവന്ന പുത്തൂർ പാർഥസാരഥി എന്ന ആനയാണ് തിങ്കളാഴ്ച രാവിലെ കാഴ്ച എഴുന്നള്ളിപ്പിനിടെ അനുസരണക്കേട് കാട്ടിയത്. നാലുപേർ ആനപ്പുറത്തുണ്ടായിരുന്നു.

ദേശീയപാതയ്ക്ക് നടുവിൽ നിലയുറപ്പിച്ച കൊമ്പനെ വിശ്വനാഥക്ഷേത്രത്തിനു സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റി തളയ്ക്കുകയായിരുന്നു.