ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യക്ഷേത്രത്തിൽ അയ്യപ്പസഹസ്രനാമസമൂഹ ലക്ഷാർച്ചനയും മകരസംക്രമ ജ്യോതി തെളിയിക്കലും ബുധനാഴ്ച നടക്കും.
വൈകീട്ട് ആറിന് ആധ്യാത്മിക സദസ്സ് അതിരുദ്ര യജ്ഞാചാര്യൻ കീഴെടം രാമൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാധാകൃഷ്ണൻ കാക്കശ്ശേരി,സി.പി. നായർ, അയിനിപ്പുള്ളി വിശ്വനാഥൻ, മോഹൻദാസ് ചേലനാട്ട് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.
സംസ്ഥാന ഹൈസ്‌കൂൾ യുവജനോത്സവത്തിൽ പഞ്ചവാദ്യത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രേയസ് ബാബുവിനെ അനുമോദിക്കും. തുടർന്ന് പഞ്ചവാദ്യ അവതരണം, നാദബ്രഹ്മം ഭജനസമിതിയുടെ ഭജന, അന്നദാനം എന്നിവയും ഉണ്ടാവും.
മാളികപ്പുറം കമ്മിറ്റിയുടെയും നാരായണീയ പാരായണ സമിതിയുടെയും നേതൃത്വത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ഒമ്പത് വരെ വിവിധ പരിപാടികൾ നടക്കുമെന്ന് പ്രസിഡന്റ് പി. യതീന്ദ്രദാസ്, ജനറൽ സെക്രട്ടറി എം.ബി. സുധീർ എന്നിവർ അറിയിച്ചു.