ചാവക്കാട്: അംഗപരിമിതരെയും നടക്കാൻ കഴിയാത്തവരെയും ബൂത്തിലെത്തിക്കാൻ ബൂത്ത് പ്രവർത്തിച്ച മദ്രസ കെട്ടിടത്തിന്റെ ചുറ്റുമതിൽ പൊളിച്ച് വഴിയൊരുക്കി. ചാവക്കാട് മുനക്കക്കടവ് ആർ.യു. മദ്രസയിലെ 163-ാം നമ്പർ ബൂത്തിലാണ് ചുറ്റുമതിൽ പൊളിച്ചത്.

മദ്രസയുടെ ചുറ്റുമതിലിന്റെ കിഴക്കുഭാഗത്ത് ഒരു ചക്രക്കസേര കടത്താവുന്ന വീതിയിലാണ് മതിൽ പൊളിച്ചത്. റോഡിൽനിന്ന് മദ്രസ വളപ്പിലേക്ക് പോകുന്നതിന് പടിക്കെട്ടുകളാണുള്ളത്. ഈ പടിക്കെട്ടിന് മുകളിലൂടെ ഇരുമ്പുതകിടുകൾ കുത്തനെ വെച്ചാണ് കഴിഞ്ഞദിവസം ബൂത്തിലേക്ക് അംഗപരിമിതരെ കൊണ്ടുവരുന്നതിന്‌ സൗകര്യമൊരുക്കിയത്. എന്നാൽ ഇത് അപകടഭീഷണി ഉയർത്തുന്നുവെന്നും ചക്രക്കസേര കൊണ്ടുപോകാനുള്ള വീതിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ നിരപ്പ് ഏറെക്കുറെ സമമായ മദ്രസയുടെ ചുറ്റുമതിലിന്റെ ഭാഗം പൊളിച്ച് വഴിയൊരുക്കിയത്.

Content Highlights; 2019 loksabha elelction