ചാലക്കുടി: പ്രളയത്തിൽ ഒഴുകിയെത്തി ഒഴുക്കിന് തടസ്സമായി കിടക്കുന്ന മുളങ്കാടിന്റെ ഭാഗങ്ങൾ ഇതുവരെ മാറ്റിയില്ല. ചാലക്കുടിപ്പാലത്തിലും വെട്ടുകടവ് പാലത്തിലും തടികൾ ഉൾപ്പെടെയുള്ളവ വന്നടിഞ്ഞിരുന്നു. ചാലക്കുടിപ്പാലത്തിനടിയിലെ തടികൾ പിന്നീട് തനിയെ ഒഴുകിപ്പോയെങ്കിലും മുളങ്കാടുകൾ അവിടെത്തന്നെ കുടുങ്ങിക്കിടന്നു.

ഉണങ്ങിപ്പോയ മുളങ്കാട് വെള്ളത്തിൽ കിടന്നു. ഇപ്പോൾ ഇവ പച്ചവിരിച്ചിരിക്കുകയാണ്. പാലത്തിന്റെ തൂണുകളിൽ ഇവ കുടുങ്ങിയതിനാൽ ഒഴുക്ക് തടസ്സപ്പെടുന്നു. വെട്ടുകടവ് പാലത്തിനടിയിൽ കുടുങ്ങിക്കിടന്ന തടികൾ അഗ്നിരക്ഷാസേനയെത്തി നീക്കം ചെയ്തിരുന്നു. ചാലക്കുടിപ്പാലത്തിലുള്ള മുളങ്കാടുകൾ നീക്കിയില്ലെങ്കിൽ മഴപെയ്ത് വെള്ളം പൊന്തുമ്പോൾ തടസ്സങ്ങളുണ്ടാകുമെന്ന ആശങ്കയുണ്ട്.