ചെറുതുരുത്തി: ചെറുതുരുത്തിയിൽ വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തി. ചെറുതുരുത്തി പദ്‌മാലയം റോഡ്, ചേയിക്കൽ, ഇരട്ടക്കുളം പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് വവ്വാലുകൾ ചത്തതായി കണ്ടത്. ഒരേ ദിവസമാണ് ഇവയെ ചത്തതായി കണ്ടത്.

ചെറുതുരുത്തിയിലെ ഓട്ടോ ഡ്രൈവർമാരാണ് ആദ്യം വവ്വാലുകൾ ചത്തനിലയിൽ കണ്ടത്. ജില്ലയിൽ മറ്റുചിലയിടങ്ങളിലും ഇത്തരത്തിൽ വവ്വാലുകൾ ചത്തു വീഴുന്നതായി വാർത്തകൾ വന്നിരുന്നു. വവ്വാലുകൾ ചത്തു വീഴുന്നത് ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.