സിപിഎം ആദ്യം മാറ്റേണ്ടത് രാജ്യവിരുദ്ധതയുടെ വൈകൃതം- ബി. ഗോപാലകൃഷ്ണന്‍


ബി. ഗോപാലകൃഷ്ണൻ | ഫൊട്ടൊ: റിദിൻ ദാമു|മാതൃഭൂമി

തൃശ്ശൂർ: സിപിഎം ആദ്യം മാറ്റേണ്ടത് രാജ്യവിരുദ്ധതയുടെ വൈകൃതമാണെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ അശോകസ്തംഭമാണ് പുതിയ വിവാദം. ഇത് വൈകൃതമാണന്ന് പറയുന്ന സിപിഎം നേതാവ് എം.എ.ബേബിയോട് ഒന്നേ പറയാനുള്ളു. സിംഹം വെജിറ്റേറിയനല്ല. കഴുതകളെപ്പോലെ കരയുകയുമില്ല. കഴുതകള്‍ കരഞ്ഞാല്‍ സിംഹ ഗര്‍ജ്ജനം തടയാനാകില്ല. അഭിമാനവും ആത്മവിശ്വാസവും ആത്മബോധവുമാണ് സിംഹത്തിന്റെ കരുത്തും പ്രത്യേകതയും, ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചപുഛമടക്കി നില്‍ക്കുന്ന ഭീരുത്വം നിറഞ്ഞ പൂച്ചയെ പോലുള്ള സിംഹം വേണമെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷങ്ങള്‍ ആവിശ്യപ്പെടുന്നതെങ്കില്‍ മോദി ഭരണത്തില്‍ അത് സാധ്യമല്ല. ചത്തതിന് തുല്യമായി ഉറങ്ങി നില്‍ക്കുന്ന മൃഗേന്ദ്രന്‍ അല്ല, ലോകം മുഴുവന്‍ കേള്‍ക്കാന്‍ ഗര്‍ജ്ജിക്കുന്ന മൃഗേന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: B Gopalakrishnan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented