അതിരപ്പിള്ളി: മലയോര മേഖലയായ പിള്ളപ്പാറയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷമായി. രാത്രിയും പകലും വോൾട്ടേജില്ലാത്ത അവസ്ഥയാണ്. ഇതുമൂലം വൈദ്യുതോപകരണങ്ങൾ കേടുവരുന്നതായി നാട്ടുകാർ പറഞ്ഞു.
പലവീടുകളിലും പമ്പിങ്ങും മുടങ്ങുന്നുണ്ട്. വൈദ്യുതി ബോർഡ് ഓഫീസിൽ പരാതിപ്പെട്ടിട്ടും വോൾട്ടേജ് ക്ഷാമം ഒഴിവാക്കാൻ നടപടിയായിട്ടില്ല.