കുണ്ടന്നൂർ: കാഞ്ഞിരക്കോട് വിവേകാനന്ദ സേവാസമിതിയുടെ നേതൃത്വത്തിൽ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ദേവാസൺ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സ്വാമി പുരുഷോത്തമാനന്ദ തീർഥ ഉദ്ഘാടനം ചെയ്തു.
യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യർ, റിട്ട. എസ്.പി. ഉണ്ണിരാജ, സേവാസമിതി പ്രസിഡന്റ് സതീശൻ ചെറൂട്ടി, സെക്രട്ടറി പവിത്രൻ, ട്രഷറർ രഞ്ജിത്ത്, സുരേഷ് നാലുപുരയ്ക്കൽ, പുരുഷോത്തമൻ, രാജൻ, ഭരതൻ എന്നിവർ സംസാരിച്ചു. അമൃതയിലെ അമ്പതോളം ഡോക്ടർമാർ വിവിധ രോഗങ്ങൾ പരിശോധിച്ച് ചികിത്സ നൽകി. രക്തഗ്രൂപ്പ് നിർണയവും നടന്നു.