കൊടുങ്ങല്ലൂർ: പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദി വിഭാഗം കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ട് ആഗ്രയുടെ സാമ്പത്തിക സഹകരണത്തോടെ ‘ഭാരതീയ സാഹിത്യത്തിലെ പ്രകൃതിചിന്തകൾ’ എന്ന വിഷയത്തിൽ നടത്തുന്ന ദ്വിദിന അന്തർ ദേശീയ സെമിനാർ തുടങ്ങി.
എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാർക്കാട് ഹിന്ദി വിഭാഗം എന്നിവയുമായി ചേർന്ന് നടത്തിയ സെമിനാർ ഡോ. ഗോപാൽശർമ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് അധ്യക്ഷനായി. ഡോ. കെ. വനജ, സലീം അറക്കൽ, ഡോ. കെ.പി. സുമേധൻ, റീന മുഹമ്മദ്, ഡോ. എം. രഞ്ജിത്, ഡോ. കെ. സഞ്ജീവ്കുമാർ എന്നിവർ പ്രസംഗിച്ചു.