കുന്നംകുളം : ഓഗസ്റ്റ് ഒന്നുമുതൽ നാലുവരെ കുന്നംകുളം, പുന്നയൂർക്കുളം, കൊങ്ങണ്ണൂർ സബ് സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. 220 കെ.വി. ജി.ഐ.എസ്. സബ് സ്റ്റേഷന്റെയും വടക്കാഞ്ചേരി-കുന്നംകുളം 220 കെ.വി. മൾട്ടി സർക്യൂട്ട് ലൈനിന്റെയും നിർമാണവുമായി ബന്ധപ്പെട്ടാണിത്. നിലവിലുള്ള 110 കെ.വി. ചാലകങ്ങൾ അഴിച്ചുമാറ്റുന്ന പ്രവൃത്തികളാണ് ഈ ദിവസങ്ങളിൽ നടത്തുന്നതെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.