സഫാരി പാർക്കിന്റെ രീതിയിലാണ് നിർമാണം. ഓരോ ജീവിക്കും കാട്ടിൽ എത്ര സ്ഥലം വാസത്തിനായി ആവശ്യമുണ്ടോ അത്രയും സ്ഥലം നൽകിയാണ് മൃഗശാലയിൽ കൂടൊരുക്കുന്നത്. ഒരു സമൂഹത്തിലെ മൃഗങ്ങളെ ഒരു ആവാസയിടത്ത് തിങ്ങിപ്പാർപ്പിക്കില്ല. നാല് കാട്ടുപോത്തുകളെ വീതവും സിംഹം, കടുവ, പുലി എന്നിവയെ ഒരു ജോഡി വീതവും പാർപ്പിക്കുന്ന കൂടുകളാണ് തയ്യാറാക്കുന്നത്.ഒരേക്കർ മുതൽ ഒന്നരയേക്കർ വരെയാണ്‌ മൃഗങ്ങളെ പാർപ്പിക്കുന്ന കൂടിന്റെ പരിധി. ഒരേയിനങ്ങൾക്കായി ഒന്നിലേറെ കൂടുകളുണ്ടാകും. ചീങ്കണ്ണി, മുതല എന്നിവയുടെ ആവാസയിടത്തിനായി കുളങ്ങളാണ് ഒരുക്കുന്നത്. മാനുകൾക്ക് മൂന്നിടങ്ങളിൽ കൂടൊരുക്കും.