ഗുരുവായൂർ : ബൈക്കിലെത്തിയ രണ്ടുപേർ ബിയർ കുപ്പികൊണ്ട് അടിച്ചതിനെത്തുടർന്ന് പരിക്കേറ്റ കോട്ടപ്പടി പൂലോത്ത് രാമചന്ദ്രനെ (62) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയവർ വീടിനു മുന്നിൽ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതായിരുന്നു കാരണം. അരയിൽ വെച്ചിരുന്ന ബിയർ കുപ്പിയെടുത്ത് ഇവർ ആക്രമിക്കുകയായിരുന്നു. രാമചന്ദ്രന്റെ അഞ്ചു വിരലുകൾ ഒടിഞ്ഞു. അക്രമികളെപ്പറ്റി സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.