തൃശ്ശൂർ : നിയമസഭാ കൈയാങ്കളി വിഷയത്തിൽ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടും മന്ത്രിസ്ഥാനത്ത് തുടരുന്ന വി. ശിവൻകുട്ടിയുടെ നിലപാട് നിയമസഭയ്ക്ക് അപമാനമാണെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസെന്റ് പറഞ്ഞു. മന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിനു മുന്നിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസഫ് ചാലിശ്ശേരി, കെ.കെ. കൊച്ചുമുഹമ്മദ്, സുനിൽ അന്തിക്കാട്, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർ പ്രസംഗിച്ചു.