അതിരപ്പിള്ളി : മലയോര മേഖലയിലെ വിദ്യാർഥികളെ മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ മാതൃഭൂമി ഇയർ ബുക്കുകൾ സൗജന്യമായി നൽകി.

അതിരപ്പിള്ളി, മലക്കപ്പാറ മേഖലയിലെ മിടുക്കരായ വിദ്യാർഥികൾക്കാണ് ഇയർ ബുക്കുകൾ നൽകിയത്. ബുക്കുകൾ വാഴച്ചാൽ ഊരുമൂപ്പത്തി ഗീതയ്ക്ക്‌ കൈമാറി. വി.എസ്‌.എ. ഗ്രൂപ്പ്‌ ചെയർമാൻ വി. വിജയകുമാറാണ്‌ ഇയർ ബുക്ക്‌ സൗജന്യമായി നൽകിയത്‌.

മാതൃഭൂമി തൃശ്ശൂർ യൂണിറ്റ്‌ മാനേജർ വിനോദ് നാരായൺ,റേഞ്ച് ഓഫീസർ സിജൊ സാമുവൽ, മാതൃഭൂമി ​െ​െവശ്ശേരി ഏജന്റ്‌ ശിവരാജൻ ചക്കന്തറ തുടങ്ങിയവർ പ്രസംഗിച്ചു.