ചെറുതുരുത്തി : മഴയിൽ ദേശമംഗലത്ത് മലമുകളിൽനിന്ന്‌ മലിനജലം ഒഴുകിയെത്തിയതായി പരാതി. ഉച്ചയോടെയാണ് വെള്ളനിറത്തിലുള്ള മലിനജലം ദേശമംഗലം സെന്ററിലേക്കുള്ള റോഡിലും ഒലിച്ചി ഭാഗങ്ങളിലേക്കും ഒഴുകിയെത്തിയത്. ഇതിനു രാസവസ്തുക്കളുടെ മണം ഉള്ളതായും നാട്ടുകാർ പറയുന്നു.

വെള്ളം താഴ്‌വാരത്തെ വിവിധ ജലാശയങ്ങളിലേക്കും പറമ്പിലേക്കും ഒഴുകിയെത്തി. മലമുകളിൽ പ്രവർത്തിക്കുന്ന ക്രഷറിൽ നിന്നുള്ള മലിനജലമാണ് ഒഴുകിയെത്തിയതെന്ന്‌ നാട്ടുകാർ പരാതിപ്പെടുന്നു.