തൃശ്ശൂർ : പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ഇന്ത്യൻ ആർച്ച് ഡയോസിസിന്റെ പരമാധ്യക്ഷനായ ഡോ. മാർ അപ്രേം മെത്രാപ്പൊലീത്തയുടെ മെത്രാപ്പൊലീത്തൻ പട്ടാഭിഷേകത്തിന്റെ 53-ാം വാർഷികം ബുധനാഴ്ച ആഘോഷിക്കും.

ബുധനാഴ്ച വൈകീട്ട് ആറുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാംഗങ്ങളും സമൂഹത്തിലെ നാനാതുറയിലുള്ളവരും അനുമോദനങ്ങൾ അർപ്പിക്കും. യുഹാനോൻ മാർ മീലിത്തിയോസ് മെത്രാപ്പൊലീത്ത, റവന്യൂമന്ത്രി കെ. രാജൻ, തിയഡോഷ്യസ് മാർ തോമ മെത്രാപ്പൊലീത്ത, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ടോണി നീലങ്കാവിൽ, മാർ യോഹന്നാൻ യോസേഫ് എപ്പിസ്കോപ്പ എന്നിവർ പങ്കെടുക്കും.

യോഗത്തിൽ ഇന്ത്യൻ ആർച്ച് ഡയോസിസിന്റെ പാത്രിയർക്കൽ അഡ്മിനിസ്ട്രേറ്ററായി ചുമതല വഹിക്കുന്ന മാർ ഔഗിൻ കുരിയാക്കോസ് എപ്പിസ്കോപ്പയ്ക്ക് സ്വീകരണവും നൽകും.