കൊടകര : എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് എം.എൽ.എ.യുടെ അനുമോദനം. കൊടകര പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്ന് 10, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് അനുമോദിച്ചത്.

സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രനില ഗിരീശൻ അധ്യക്ഷത വഹിച്ചു. സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. സമ്മാനദാനം നടത്തി.

നൂറ്‌ ശതമാനം വിജയം നേടിയ കൊടകര പഞ്ചായത്തിലെ സെയ്ന്റ് ഡോൺ ബോസ്കോ സ്കൂൾ, ഗവ. നാഷണൽ ബോയ്‌സ് സ്കൂൾ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സരസ്വതി വിദ്യാനികേതൻ എന്നീ സ്കൂളുകളെയും അനുമോദിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ജ്യോതി, ഹോളി ഫാമിലി കോൺഗ്രിഗേഷൻ പ്രൊവിൻഷ്യാൾ സിസ്റ്റർ എൽസി കോക്കാട്ട്, ബി.പി.ഒ. നന്ദകുമാർ, പ്രവീൺ എം. കുമാർ, കെ.എ. വർഗീസ്, ജോമോൾ ബാസ്റ്റിൻ, കെ.വി. അജയ്‌ കുമാർ, കെ.എൽ. ജോസ് എന്നിവർ പ്രസംഗിച്ചു.