ഇരിങ്ങാലക്കുട : എ.ഐ.വൈ.എഫ്. സംസ്ഥാന സമ്മേളന പ്രചാരണാർഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫുട്‌ബോൾ മേളയിൽ വേളൂക്കര മേഖല ജേതാക്കളായി.

പൊറത്തിശ്ശേരി മേഖല രണ്ടാം സ്ഥാനം നേടി. പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും കെ.വി. ഉണ്ണി സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്‌ബോൾ മത്സരം കയ്പമംഗലം എം.എൽ.എ. ഇ.ടി. ടൈസൺ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി പ്രസാദ് പറേരി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി, സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു, മണ്ഡലം സെക്രട്ടറി ടി.വി. വിബിൻ, ശ്യാംകുമാർ പി.എസ്., മിഥുൻ പോട്ടോക്കാരൻ, സി.സി. സന്ദീപ് എന്നിവർ സംസാരിച്ചു. കാട്ടൂർ മേഖല കമ്മിറ്റി സെക്കൻഡ് റണ്ണേഴ്‌സ് ട്രോഫി കരസ്ഥമാക്കി.