ഇരിങ്ങാലക്കുട : ഡിസംബർ ഏഴിന് ഇരിങ്ങാലക്കുട നഗരസഭ 18-ാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്കുവേണ്ടി പ്രചാരണത്തിന് മന്ത്രിയും.

എൽ.ഡി.എഫ്. സ്ഥാനാർഥി കേരള കോൺഗ്രസ്-എമ്മിലെ അഖിൽരാജ് ആന്റണിക്ക് വേണ്ടിയാണ് മന്ത്രി പ്രചാരണത്തിനെത്തിയത്. മന്ത്രി സ്ഥാനാർഥിക്കും നേതാക്കൾക്കുമൊപ്പം ഈസ്റ്റ് കോമ്പാറ, ചാലാംപാടം ഹാപ്പി നഗർ എന്നീ പ്രദേശങ്ങളിൽ വീടുകളിൽ കയറി വോട്ട് അഭ്യർഥിച്ചു.

സി.പി.എം. ഏരിയാ കമ്മിറ്റി അംഗം കെ.പി. ജോർജ്, കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി, ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, സെക്രട്ടറി ടി.കെ. വർഗീസ്, ജനതാദൾ നിയോജകമണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടൻ, ആന്റണി ഐനിക്കൽ, റാഫി ആൻഡ്രൂസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.