ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ യുണൈറ്റഡ് പദയാത്ര നടത്തി.

തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മണ്ഡലം പ്രസിഡന്റ് ശ്രീരാം ജയപാലന്റെ നേതൃത്വത്തിലായിരുന്നു പദയാത്ര. സമാപനം കെ.പി.സി.സി. മുൻ നിർവാഹകസമിതി അംഗം എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി സതീഷ് വിമലൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.വി. ചാർലി, ബ്ലോക്ക് സെക്രട്ടറി എം.ആർ. ഷാജു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, അജയ് മേനോൻ, കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.

രാവിലെ രാജീവ് ഗാന്ധി മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച പദയാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് ചാക്കോ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ മനീഷ് ആർ.യു., ഷിൻസ് വടക്കൻ, വിനു ഡേവിസ്, വിനു ആന്റണി, അഷ്‌കർ സുലൈമാൻ, ഡിക്‌സൺ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.