കൊടുങ്ങല്ലൂർ : കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി കണ്ടുകുളം ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ടി.എൽ. സത്യൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത്, ജില്ലാ സെക്രട്ടറി പി. ബിജു, ജില്ലാ കമ്മിറ്റി അംഗം പി.കെ. അലി, മേഖലാ സെക്രട്ടറി സുനിൽ പി. മതിലകം, മുജീബ് റഹ്മാൻ ലിപി, എം.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു. ഗായകൻ ഷെമീർ അബ്ബാസിനെ സമ്മേളനത്തിൽ ആദരിച്ചു.

ഭാരവാഹികൾ: ടി.എൽ. സത്യൻ (പ്രസി.), നൗഷാദ് മീഡിയ (വൈ.പ്രസി.), സുനിൽ പി. മതിലകം (സെക്ര.), മുജീബ് റഹ്‌മാൻ (ജോ. സെക്ര.), പി.കെ. അലി (ഖജാ.).