കൊടുങ്ങല്ലൂർ : കോൺഗ്രസ് നേതാവും എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറുമായിരുന്ന കെ.കെ. അബുവിന്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുസ്മരണം നടത്തി.

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. ടി.കെ. നസീർ അധ്യക്ഷനായി. കോൺഗ്രസ് കമ്മിറ്റിയും രാഹുൽ ബ്രിഗേഡും ചേർന്ന് എടവിലങ്ങ് ആശ്രയം അഗതിമന്ദിരത്തിലേക്ക് മാസത്തിൽ ഒരുദിവസം ഭക്ഷണം നൽകുന്ന സ്‌നേഹസ്പർശം പദ്ധതിക്കും തുടക്കമായി. മണ്ഡലം പ്രസിഡന്റ് സി.പി. തമ്പി, ബഷീർ കൊണ്ടാമ്പുള്ളി, പി.കെ. മുഹമ്മദ്, ഇ.കെ. സോമൻ, പി.എച്ച്. നാസർ, അഗതിമന്ദിരം നടത്തിപ്പുകാരായ ജീവാനന്ദ ഗുരുജി, ശൂന്യ, അശോകൻ, ഗഫൂർ ഖാൻ, സി.ബി. ജമാൽ, കെ.എ. നസീർ, എൻ.എം. റഫീഖ്, ടി.കെ. സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.