ഗുരുവായൂർ : ക്ഷേത്രത്തിൽ തിങ്കളാഴ്ച നടന്ന കൃഷ്ണനാട്ടം സ്വയംവരം കളിക്ക് 5,46,000 രൂപ ദേവസ്വത്തിന് വരവ്. 182 ഭക്തരാണ് സ്വയംവരം കളി ശീട്ടാക്കിയിരുന്നത്. കോവിഡ് കാലത്തുനടന്ന വഴിപാടുകളികളിൽ ഏറ്റവും കൂടുതൽ ഭക്തർ ശീട്ടാക്കിയ കളിയായിരുന്നു ഇത്. കൃഷ്ണനാട്ടം ശീട്ടാക്കാൻ 3000 രൂപയാണ് അടയ്ക്കേണ്ടത്. രാത്രി ഒമ്പതിനാണ് ക്ഷേത്രത്തിൽ കളിയാരംഭിക്കുക.